താൽക്കാലിക നിയമനം, കൗണ്ട് ഡൗൺ തുടങ്ങി, ഹിസ്ബുള്ളയുടെ പുതിയ നേതാവിന് ഇസ്രയേലിൻ്റെ മുന്നറിയിപ്പ്.

താൽക്കാലിക നിയമനം, കൗണ്ട് ഡൗൺ തുടങ്ങി, ഹിസ്ബുള്ളയുടെ പുതിയ നേതാവിന് ഇസ്രയേലിൻ്റെ മുന്നറിയിപ്പ്.
Oct 30, 2024 06:14 PM | By PointViews Editr

ജറുസലേം: ഹിസ്ബുള്ളയുടെ പുതിയ മേധാവിയായി നഈം ഖാസിം നിയമിക്കപ്പെട്ടതായി വന്ന വാർത്തയ്ക്ക് താഴെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് എഴുതിയ രണ്ട് കമൻ്റുകൾ 'ലോകം ചർച്ച ചെയ്യുകയാണിപ്പോൾ. ഒരു കമൻ്റ് താൽക്കാലിക നിയമനമാണ്, അധികകാലത്തേക്ക് ഉണ്ടാകില്ല എന്നായിരുന്നു. മറ്റൊന്ന് കൗണ്ട് ഡൗൺ തുടങ്ങി എന്നുമാണ്. നഈം ഖാസിംഹിസ്ബുല്ലയുടെ പുതിയ മേധാവിയായതിന് തൊട്ടു പിന്നാലെയാണ് ഈ പ്രതികരണവുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് എന്നതിൽ നിന്ന് ഇസ്രയേലിൻ്റെ ലക്ഷ്യം വ്യക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത് താത്ക്കാലിക നിയമനമാണെന്നും അധികകാലം നിലനിൽക്കില്ലെന്നുമുള്ള പരാമർശങ്ങളിലൂടെ ഖാസിം ടാർജറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു എന്ന മുന്നറിയിപ്പാണ് നൽകുന്നത്.

ലെബനനിലെ ബെയ്റൂട്ടിൽ സെപ്ത‌ംബർ 27ന് ഇസ്രയേൽ ആക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതോടെയാണ് ഖാസിമിനെ പുതിയ മേധാവിയായി ഹിസ്ബുല്ല പ്രഖ്യാപിച്ചത്. 'താത്ക്കാലിക നിയമനം, അധിക നാളുണ്ടാവില്ല' എന്നാണ് ഖാസിമിന്റെ ഫോട്ടോയ്ക്കൊപ്പം ഇസ്രയേൽ പ്രതിരോധ മന്ത്രി കുറിച്ചത്. ഹീബ്രു ഭാഷയിലെ മറ്റൊരു പോസ്റ്റിൽ 'കൗണ്ട്ഡൗൺ ആരംഭിച്ചു' എന്നും കുറിച്ചു.

1953 ൽ ബെയ്റൂട്ടിൽ ഇസ്രയേൽ അതിർത്തിയിലുള്ള ക്‌ഫാർ ഫില ഗ്രാമത്തിലാണ് നഈം ഖാസിം ജനിച്ചത്. 1982ൽ ഹിസ്ബുല്ലയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം. 1991 മുതൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്. 1991-ൽ ഹിസ്‌ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ- മുസാവിയാണ് നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. തൊട്ടടുത്ത വർഷം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മുസാവി കൊല്ലപ്പെട്ടു. പിന്നീട് നസ്‌റല്ല നേതാവായതിന് ശേഷവും നഈം ഖാസിം തൻ്റെ റോളിൽ തുടരുകയായിരുന്നു.

ദഹിയയിലെ ഒരു കെട്ടിടത്തിന് താഴെയുള്ള ഹിസ്ബുല്ലടെ ഭൂഗർഭ ടണൽ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് നസ്‌റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫിദ്ദീൻ ഹിസ്‌ബുല്ലയുടെ തലപ്പത്ത് എത്താൻ ഏറ്റവും സാധ്യതയുള്ള പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ നസ്‌റല്ല കൊല്ലപ്പെട്ട് ഒരാഴ്‌ച മാത്രം പിന്നിട്ടപ്പോൾ ഇസ്രയേലിന്റെ ആക്രമണത്തിൽ സഫിദ്ദീനും കൊല്ലപ്പെട്ടു.

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് -

ഇസ്രയേൽ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് നിലവിലെ ഇസ്രയേൽ - ഹിസ്ബുല്ല സംഘർഷം തുടങ്ങിയത്. ഈ സെപ്ത‌ംബർ 23 മുതൽ, ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയും കരസേനയെ അയയ്ക്കുകയും ഉന്നത നേതൃത്വത്തിലെ നിരവധി പേരെ കൊല്ലുകയും ചെയ്തു. സെപ്റ്റംബർ 23 മുതൽ ഇതുവരെ ലെബനനിൽ 1,700ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. സെപ്‌തംബർ 30 ന് ലെബനനിൽ കരയുദ്ധം ആരംഭിച്ചതിന് ശേഷം 37 സൈനികരെ നഷ്‌ടപ്പെട്ടതായി ഇസ്രായേൽസൈന്യം അറിയിച്ചു.

Temporary Appointment, Countdown Begins, Israel's Warning to Hezbollah's New Leader

Related Stories
മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

Nov 15, 2024 07:38 AM

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ മരിച്ചു.

മലയാംപടി എസ് വളവിൽ മിനി ബസ് മറിഞ്ഞ് 2 പേർ...

Read More >>
നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

Nov 14, 2024 05:53 PM

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ മൊഴിയെടുത്തു.

നവീൻ ബാബുവിൻ്റ മരണം: പ്രത്യേക അന്വേഷണ സംഘം കുടുംബത്തിൻ്റെ...

Read More >>
കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

Nov 14, 2024 01:03 PM

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്.

കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10...

Read More >>
കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

Nov 14, 2024 12:03 PM

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും ഒന്നിക്കുന്നു.

കടലിൽ മീൻ വളർത്താൻ കേന്ദ്രവും കേരളവും...

Read More >>
ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Nov 14, 2024 09:15 AM

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ബാബാ രാംദേവിൻ്റെ പതഞ്ജലിക്കെതിരെ കേരളത്തിൽ മാത്രം 10 കേസുകൾ. പ്രധാനമന്ത്രിക്കും പരാതി...

Read More >>
വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

Nov 13, 2024 10:45 PM

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന് പിഴ.

വാറണ്ടിയിൽ വീഴ്ച സാംസങ്ങിന്...

Read More >>
Top Stories